ഇരുളിനെ തേടി.......
"കാലങ്ങളായി ഞാന്‍ ഇരുളിനെ തേടുന്നു."
ഞാന്‍ പലരോടും ചോദിച്ചു.
"നിങ്ങള്‍ ഇരുളിനെ കണ്ടുവോ.”
അവര്‍ പറഞ്ഞു.
"ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു, പക്ഷേ ഇവിടെയെത്തിയപ്പോള്‍ കാണുന്നില്ല.”
കാലങ്ങളോളം ഞാന്‍ ഇരുളിനെ കാത്തിരുന്നു.
ഒടുവില്‍ കാറ്റും കോളുമുള്ള ഒരു രാത്രി ഞാന്‍ ഇരുളിനെ കണ്ടുമുട്ടി.
ഇരുളെനോട് പറഞ്ഞു.
"കണ്ടില്ലേ ഭയാനകമാണെന്റെ മുഖം. എന്നാല്‍ നിനെക്കെന്നെ തോല്‍പ്പിക്കാനാകും
കാരണം നീ ഒരു വഴിവിളക്കാണ്.”
ഗ്രിഗറി സാം വില്‍സണ്‍
ഒന്‍പത് - എ
No comments:
Post a Comment